ഒന്നാംഘട്ടം ഗതാഗതത്തിനായി തുറന്നുകൊടുത്തത് 2.9 കിലോമീറ്ററാണ്. ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ റൗണ്ട് എബൗട്ടിന്റെ പടിഞ്ഞാറുനിന്ന് ബാനി ഹാജിര്‍ റൗണ്ട് എബൗട്ടിന്റെ കിഴക്കുഭാഗം വരെയുള്ള പ്രദേശമാണിത്.
ദോഹ: അല്‍ റയ്യാന്ദുഖാന് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായുള്ള അല്‍ റയ്യാന്‍ റോഡ് നവീകരണപദ്ധതിയുടെ ഒന്നാംഘട്ടം ഗതാഗതത്തിനായി തുറന്നു. പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതോടെ യാത്രാസമയം 20 മുതല്‍ 30 ശതമാനം വരെ കുറയ്ക്കാന്‍ കഴിഞ്ഞതായി അഷ്ഘാല്‍ പ്രസിഡന്റ് വ്യക്തമാക്കി. അല്‍ റയ്യാന്‍, മൈതര്‍, അല്‍ഷാഫി, ബാനി തുടങ്ങിയ പ്രദേശങ്ങളില്‍ ഇനി മുതല്‍ യാത്ര സുഗമമാകും. 2018ല്‍ പദ്ധതി പൂര്‍ത്തിയാകും. 180 കോടി റിയാലാണ് ഒന്നാം ഘട്ട പ്രവര്‍ത്തനത്തിന്റെ ചെലവ്.
ഒന്നാംഘട്ടം ഗതാഗതത്തിനായി തുറന്നുകൊടുത്തത് 2.9 കിലോമീറ്ററാണ്. ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ റൗണ്ട് എബൗട്ടിന്റെ പടിഞ്ഞാറുനിന്ന് ബാനി ഹാജിര്‍ റൗണ്ട് എബൗട്ടിന്റെ കിഴക്കുഭാഗം വരെയുള്ള പ്രദേശമാണിത്. അല്‍ ഖ്വാല, അല്‍ ഷാഫി ഇന്റര്‍ചേഞ്ചുകളും 7.4 കിലോമീറ്റര്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാതയും 5.3 കിലോമീറ്റര്‍ സൈക്കിള്‍ സവാരിക്കാര്ക്കുള്ള പാതയും ഇതില്‍ ഉള്‍പ്പെടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.