
ദോഹ: പ്രസവ ശുശ്രൂഷാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന സംവിധാനവുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) വുമണ്‍സ് വെല്‍നെസ് ആന്‍ഡ് റിസര്‍ച്ച് കേന്ദ്രത്തില്‍ ഗൈനക്കോളജി ഡേ സര്‍ജറി യൂണിറ്റ് തുടങ്ങി. പ്രസവത്തിനു ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് ആശുപത്രിയില്‍ തുടരേണ്ട സാഹചര്യമൊഴിവാക്കാന്‍ ഇതുവഴി സാധിക്കും. ശസ്ത്രക്രിയ നടത്തി അന്നു തന്നെ രോഗികള്‍ക്ക് വീട്ടിലേക്കു മടങ്ങാം. ഒരു ദിവസം തന്നെ കൂടുതല്‍ ശസ്ത്രക്രിയകള്‍ നടത്താനാവും.
പ്രത്യേക ശുശ്രൂഷ ആവശ്യമുള്ള രോഗികള്‍ക്കു വേഗം ചികില്‍സ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. ശസ്ത്രക്രിയകള്‍ അത്ര സങ്കീര്‍ണമല്ലാത്ത രോഗികള്‍ക്ക് വളരെയേറെ ഗുണകരമാണ് ഗൈനക്കോളജി ഡേ സര്‍ജറി യൂണിറ്റെന്ന് വുമണ്‍സ് വെല്‍നെസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ കണ്‍സല്‍റ്റന്റ് ഡോ. മൊയ്യാദ് അഹമ്മദ് യൂനിസ് പറഞ്ഞു.
അതേസമയം കിടത്തി ചികില്‍സ ആവശ്യമുള്ളവര്‍ക്ക് കൂടുതല്‍ കിടക്കകള്‍ ലഭിക്കുകയും ചെയ്യുമെന്ന് ഡോ. അഫാഫ് പറഞ്ഞു. പൂര്‍ണ സജ്ജമായ ശസ്ത്രക്രിയ സ്യൂട്ടുകള്‍, നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെട്ടതാണ് യൂണിറ്റ്. വുമണ്‍സ് ആശുപത്രികളില്‍ നിന്നു റഫര്‍ ചെയ്തു വരുന്ന രോഗികള്‍ക്കായി ആഴ്ചയില്‍ നാലു ദിവസമാണു ശസ്ത്രക്രിയ സേവനം ലഭ്യമാക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.