
ദോഹ: രാജ്യത്ത് അഞ്ച് ഹെല്‍ത്ത് സെന്ററുകളും ഒരു ദേശീയ ലബോറട്ടറി കെട്ടിടവും പുതുതായി നിര്‍മിക്കുന്നു. ഏകദേശം ഒരു ബില്യണ്‍ ഖത്തര്‍ റിയാലാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ ആറു ആരോഗ്യപദ്ധതികളും നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാല്‍ കരാറില്‍ ഒപ്പുവച്ചു. ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായും ഭരണനേതൃത്വത്തിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലുമാണ് ആരോഗ്യമേഖലയില്‍ ബൃഹദ് പദ്ധതി നടപ്പാക്കുന്നത്.
അല്‍ഖോര്‍ ഹെല്‍ത്ത് സെന്റര്‍, അല്‍വഖ്റ സൗത്ത് ഹെല്‍ത്ത് സെന്റര്‍, അല്‍സദ്ദ് ഹെല്‍ത്ത് സെന്റര്‍, അല്‍മഷാഫ് ഹെല്‍ത്ത് സെന്റര്‍, ഐന്‍ഖാലിദ് ഹെല്‍ത്ത് സെന്റര്‍ എന്നിവയാണ് പുതിയതായി നിര്‍മിക്കുന്നത്. പ്രതിദിനം ഏകദേശം 3500 സന്ദര്‍ശകരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ടായിരിക്കും. ഇതിനു പുറമെ ദേശീയ ആരോഗ്യ ലബോറട്ടറി കെട്ടിടവും നിര്‍മിക്കും.
നിലവിലുള്ള ഹെല്‍ത്ത് സെന്ററുകളുടെ ശരാശരി ശേഷിയുമായി താരതമ്യം ചെയ്യുമ്പോള്‍ 50 ശതമാനം വലുതായിരിക്കും അല്‍സദ്ദ് ഹെല്ത്ത്സെന്റര്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നിര്‍മാണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.