Currency

മൂടൽമഞ്ഞ്; വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം

സ്വന്തം ലേഖകൻMonday, November 14, 2016 6:41 am

കാലാവസ്ഥാ മാറ്റത്തെ തുടർന്ന് ഖത്തറിൽ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നുണ്ടെന്നും അതിനാൽ രാവിലെ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ദോഹ: കാലാവസ്ഥാ മാറ്റത്തെ തുടർന്ന് ഖത്തറിൽ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നുണ്ടെന്നും അതിനാൽ രാവിലെ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മൂടല്‍മഞ്ഞില്‍ ദൂരക്കാഴ്ച കുറയാന്‍ ഇടയാകുന്നതിനാല്‍ വേഗം കുറച്ചു വേണം വാഹനമോടിക്കാന്‍- ഫേസ്ബുക്ക്, ട്വിറ്ററിലൂടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ദൂര കാഴ്ച കുറയുന്നതിനാൽ മുമ്പിലുള്ള വാഹനങ്ങളുമായി കൂടുതല്‍ അകലം പാലിക്കണം. ഓവര്‍ടേക്കിങ്, പാത മാറല്‍ എന്നിവ ഒഴിവാക്കണം, ഹസാര്‍ഡ് ലൈറ്റുകള്‍ക്ക് പകരം ഫോഗ് ലൈറ്റുകള്‍ വേണം ഉപയോഗിക്കാനെന്നും നിർദേശത്തിൽ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x