ഒരു വർഷം മുൻപാണു ചിക്കാഗോയിലെ റോഡിലും തെരുവിലും തട്ടുകടകളിൽ ഭക്ഷണം വിൽക്കുന്നതിനു വിവിധ നിബന്ധനകൾ ഏർപ്പെടുത്തിയത്. എന്നാൽ ഈ നിബന്ധനകൾ മുൻ നിർത്തി വെറും നാല് പെർമിഷൻ മാത്രമേ ഇതുവരെ തട്ടുകട നടത്തിപ്പിനായി നൽകിയിട്ടുള്ളൂ.
ചിക്കാഗോ: നിയമാനുസൃതം ചിക്കാഗോയിൽ ഭക്ഷണം കൊണ്ട് നടന്നു വിൽക്കുന്നതും തട്ടുകടകളിൽ വിൽക്കുന്നതും പ്രയാസമേറിയ കാര്യമായി മാറിയിരിക്കുന്നു. ഒരു വർഷം മുൻപാണു ചിക്കാഗോയിലെ റോഡിലും തെരുവിലും തട്ടുകടകളിൽ ഭക്ഷണം വിൽക്കുന്നതിനു വിവിധ നിബന്ധനകൾ ഏർപ്പെടുത്തിയത്. എന്നാൽ ഈ നിബന്ധനകൾ മുൻ നിർത്തി വെറും നാല് പെർമിഷൻ മാത്രമേ ഇതുവരെ തട്ടുകട നടത്തിപ്പിനായി നൽകിയിട്ടുള്ളൂ.
തെരുവുകളിൽ ഭക്ഷണം വിറ്റിരുന്ന ഡാനിയേൽ ട്രെജോ പറയുന്നത് തട്ടുകട നടത്തിപ്പിനായുള്ള ലൈസൻസിനു അപേക്ഷിച്ച് ഇത്ര കാലമായിട്ടും തനിക്ക് അനുമതി ലഭിച്ചില്ലെന്നും യഥാർത്ഥത്തിൽ ഏതുതരം ലൈസൻസ് ആണു വേണ്ടതെന്നതിനെ സംബന്ധിച്ച് യാതൊരു ധാരണയും ഇല്ലെന്നുമാണ്.
ഭക്ഷണം കൊണ്ട് നടന്നു വിൽക്കുന്നതിനു കിച്ചൺ ലൈസെൻസും എടുക്കണം എന്നൊക്കെയാണു അധികൃതർ പറയുന്നത്, ഇക്കാര്യത്തിലാകട്ടെ ഒരു വ്യക്തതയുമില്ല – അദ്ദേഹം പറഞ്ഞു. അതിനിടെ ഭക്ഷണം കൊണ്ട് നടന്നു വിൽക്കുന്നതിനുള്ള ലൈസൻസ് ഫീസ് കുറച്ചുകൊണ്ട് അധികൃതർ ഓർഡിനൻസ് പുറത്തിറക്കിയിട്ടുണ്ട്. $350 നുന്നും $100 ആയും ദീർഘകാല ലൈസൈൻസിനു $330ൽ നിന്നും $200 ആയുമാണു ഫീസ് കുറച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.