തെരഞ്ഞെടുപ്പില്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെ അടയാളമായി മാറിയ 'മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' എന്നെഴുതിയ തൊപ്പി ധരിച്ചെത്തിയ മിസോറിയിലെ സെന്റ് ലൂയിസ് സ്‌കൂളിലെ ഗാവിന്‍ (12) എന്ന വിദ്യാര്‍ത്ഥിക്കാണ് സ്‌കൂള്‍ ബസില്‍ സഹപാഠികളുടെ മര്‍ദ്ദനമേറ്റത്.
ചിക്കാഗോ: ട്രംപ് അനുകൂല തൊപ്പി ധരിച്ച വിദ്യാര്‍ഥിക്ക് സ്‌കൂള്‍ ബസില്‍ വെച്ച് സഹപാഠികളുടെ മര്‍ദ്ദനം. തെരഞ്ഞെടുപ്പില്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെ അടയാളമായി മാറിയ ‘മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ എന്നെഴുതിയ തൊപ്പി ധരിച്ചെത്തിയ മിസോറിയിലെ സെന്റ് ലൂയിസ് സ്‌കൂളിലെ ഗാവിന്‍ (12) എന്ന വിദ്യാര്‍ത്ഥിക്കാണ് സ്‌കൂള്‍ ബസില്‍ സഹപാഠികളുടെ മര്‍ദ്ദനമേറ്റത്.
ഇതിന് മുമ്പും ഗാവിന് നേരെ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ച് നടന്ന തര്‍ക്കത്തിനിടെ ട്രംപ് അനുകൂല തൊപ്പി ധരിച്ചിരുന്നതിനും ഗാവിന് നേരേ മര്‍ദ്ദനം ഉണ്ടായിരുന്നു. എന്നാല്‍ സംഭവത്തില്‍ ഭയന്ന് പിന്‍വാങ്ങില്ലെന്നും ഇനിയും തൊപ്പിയണിഞ്ഞ് പുറത്തിറങ്ങാന്‍ മകനെ അനുവദിക്കുമെന്നും ഗാവിന്റെ അമ്മ പറഞ്ഞു. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മര്‍ദനത്തിന്റെ വിഡിയോയും പ്രചരിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.