Currency

ചിക്കാഗോയിൽ ഈ വർഷം ഇതുവരെ നടന്നത് 1002 വെടിവെപ്പുകൾ

സ്വന്തം ലേഖകൻWednesday, April 26, 2017 6:19 pm

108 പേരുടെ ജീവനാണ് ഇക്കാലയളവിൽ വെടിവെപ്പിൽ പൊലിഞ്ഞത്. കഴിഞ്ഞ ദിവസം സിറ്റിയിൽ നടന്ന പത്ത് വെടിവെപ്പുകളിൽ ഏഴു പേർ കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

ചിക്കാഗോ: ചിക്കാഗോയിൽ ഈ വർഷം ഇതുവരെ നടന്നത് 1002 വെടിവെപ്പുകളെന്ന് റിപ്പോർട്ട്. രണ്ട് ദശാബ്ദങ്ങൾക്കുള്ളിൽ ആദ്യമായാണ് ഇത്രയും വെടിവെപ്പുകൾ നടക്കുന്നത്. 108 പേരുടെ ജീവനാണ് ഇക്കാലയളവിൽ വെടിവെപ്പിൽ പൊലിഞ്ഞത്.  കഴിഞ്ഞ ദിവസം സിറ്റിയിൽ നടന്ന പത്ത് വെടിവെപ്പുകളിൽ ഏഴു പേർ കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അക്രമ പ്രവർത്തനങ്ങളെ അമർച്ച ചെയ്യുന്നതിന് ഫെഡറൽ സൈന്യം രംഗത്തെത്തിയിട്ടും വെടിവെപ്പ് സംഭവങ്ങളിൽ യാതൊരു കുറവും കാണുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ ആക്രമസംഭവങ്ങൾ നടക്കുന്ന സിറ്റിയായി ഇതിനോടകം ചിക്കാഗോ മാറിക്കഴിഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x