Currency

ചിക്കാഗോയില്‍ അജ്ഞാതന്‍െറ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥി ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻMonday, December 11, 2017 9:46 pm

ചിക്കാഗോ: ചിക്കാഗോയില്‍ ഹൈദരബാദ് സ്വദേശിയായ വിദ്യാര്‍ഥിക്ക് അജ്ഞാതന്‍െറ വെടിയേറ്റു. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 8.45ഓടെ ചിക്കാഗോ അല്‍ബനി പാര്‍ക്കിന് സമീപത്ത് വെച്ച് ഹമ്മദ് അക്ബറിനാണ്(30) വെടിയേറ്റത്. 

വംശീയ ആക്രമമായിരിക്കാമെന്നാണു കരുതുന്നത്. അതിനിടെ ഹൈദരാബാദിലെ ഉപ്പളയിലുള്ള അക്ബറിന്റെ കുടുംബം യു.എസിലേക്ക് പോകാന്‍ അടിയന്തര വിസക്കായി വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. ദെവ്രി സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സിസ്റ്റം നെറ്റ്വര്‍ക്കിങ് ആന്‍റ് ടെലികമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് അക്ബര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x