നഗരത്തിലെ കുറ്റകൃത്യങ്ങൾക്ക് പിന്നിൽ കുടിയേറ്റക്കാരുടെ സംഘങ്ങളാണെന്ന് പ്രസിഡന്റ് ആരോപിച്ചു
ചിക്കാഗോ: ചിക്കാഗോയിലെ വർധിച്ച അക്രമസംഭവങ്ങൾക്ക് കുടിയേറ്റക്കാരെ പഴിചാരി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. നഗരത്തിലെ കുറ്റകൃത്യങ്ങൾക്ക് പിന്നിൽ കുടിയേറ്റക്കാരുടെ സംഘങ്ങളാണെന്ന് പ്രസിഡന്റ് ആരോപിച്ചു.
അതിനിടെ ട്രംപിനെതിരെ ചിക്കാഗോ മേയർ റഹം ഇമ്മാനുവേലും പോലീസ് സൂപ്രണ്ട് എഡ്ഡി ജോൺസണും രംഗത്തെത്തി. ട്രംപിന്റേതെ വെറും വാചകമടി മാത്രമാണെന്നും പ്രദേശത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള യാതൊരു നീക്കവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഇല്ലെന്നും ഇരുവരും ആരോപിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.