2016ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. എഫ്.ഡി.ഐ. മുന്‍ വര്‍ഷവുമായി നോക്കുമ്പോള്‍ 18 ശതമാനം വര്‍ധിച്ച് 4,600 കോടി ഡോളറി (ഏതാണ്ട് 3 ലക്ഷം കോടിയിലധികം രൂപ) ലെത്തി. എന്നാല്‍ 2015ല്‍ 3,932 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യയിലേക്ക് എത്തിയത്.
ന്യൂഡല്‍ഹി: രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്.ഡി.ഐ.) ഒഴുക്കില്‍ വന്‍ വര്‍ധനവ്. 2016ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. എഫ്.ഡി.ഐ. മുന്‍ വര്‍ഷവുമായി നോക്കുമ്പോള്‍ 18 ശതമാനം വര്‍ധിച്ച് 4,600 കോടി ഡോളറി (ഏതാണ്ട് 3 ലക്ഷം കോടിയിലധികം രൂപ) ലെത്തി. എന്നാല്‍ 2015ല്‍ 3,932 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യയിലേക്ക് എത്തിയത്. വ്യവസായ നയവികസന വിഭാഗം (ഡി.ഐ.പി.പി.) ആണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
അതേസമയം കഴിഞ്ഞ വര്‍ഷം സിങ്കപ്പുര്‍, മൗറീഷ്യസ്, നെതര്‍ലാന്‍ഡ്സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം എത്തിയപ്പോള്‍ വിവിധ മേഖലകളില്‍ കൂടുതല്‍ വിദേശ നിക്ഷേപം എത്തിയത് ടെലികോം, ട്രേഡിങ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വേര്‍, സോഫ്റ്റ് വേര്‍, ഓട്ടോമൊബൈല്‍ എന്നിവയിലാണ്.
വിദേശ നിക്ഷേപം കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി നടപടിക്രമങ്ങള്‍ കേന്ദ്രം കൂടുതല്‍ ലഘൂകരിച്ചിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തിലും കൂടുതല്‍ എഫ്.ഡി.ഐ. എത്തിക്കുന്നതിനായി നയങ്ങളില്‍ ഇളവു വരുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.