വിദേശികള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ വാങ്ങാന്‍ അവസരം ഒരുക്കുന്നതടക്കമുള്ള നിയമ പരിഷ്‌കരണങ്ങള്‍ വരുന്നതോടെ നിക്ഷേപ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ വികസനം സാധ്യമാകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
മസ്‌കത്ത്: വിദേശികള്‍ക്കു സ്വന്തം പേരില്‍ വീടും സ്ഥലവും വസ്തുവകകളും വാങ്ങാന്‍ ഒമാനില്‍ അവസരമൊരുങ്ങുന്നു. വിദേശികള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ വാങ്ങാന്‍ അവസരം ഒരുക്കുന്നതടക്കമുള്ള നിയമ പരിഷ്‌കരണങ്ങള്‍ വരുന്നതോടെ നിക്ഷേപ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ വികസനം സാധ്യമാകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
വിദേശികള്‍ക്കു സ്വന്തം പേരില്‍ വീടും സ്ഥലവും വസ്തുവകകളും വാങ്ങാന്‍ അവസരം നല്‍കുന്നതുസംബന്ധിച്ച പഠനം പൂര്‍ത്തിയായതായി ഹൗസിങ് മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് വിഭാഗം അറിയിച്ചു.
നിലവില്‍ ഉയര്‍ന്ന നിരക്കുകളുള്ള ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്‌സുകളില്‍ ഭൂമി സ്വന്തമാക്കാന്‍ മാത്രമാണ് വിദേശികള്‍ക്ക് അനുമതിയുള്ളത്. എന്നാല്‍ 2002 മുതല്‍ ജിസിസി പൗരന്‍മാരെ ഒമാനില്‍ കെട്ടിടങ്ങള്‍ വിലയ്ക്കു വാങ്ങാന്‍ അനുവദിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തിലുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.