Currency

ഹാനികരമാകുന്ന രാസവസ്തു; നാലു മരുന്നുകളുടെ വില്‍പന നിരോധിച്ചു

സ്വന്തം ലേഖകന്‍Tuesday, January 23, 2018 4:56 pm

മസ്‌കത്ത്: നാല് ഇനം ഹെര്‍ബല്‍ മരുന്നുകള്‍ക്ക് ആരോഗ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. ഹൃദയാഘാതത്തിന് വരെ കാരണമായേക്കുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ നടപടി. ഷാര്‍ക് എക്‌സ്ട്രാക്റ്റ് ടാബ്ലെറ്റ്, വിമക്‌സ് കാംപ്‌സ്യൂള്‍, കമാഗ്ര ഓറല്‍ ജെല്ലി, ഡ്രാഗണ്‍സ് ഡിലെ സ്‌പ്രെ എന്നീ മരുന്നുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഫാര്‍മസികള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ പറഞ്ഞു. പ്രകൃതിദത്ത ഹെര്‍ബല്‍ ഉല്‍പന്നങ്ങള്‍ എന്ന് പരിചയപ്പെടുത്തി വിപണിയില്‍ എത്തുന്ന ഈ മരുന്നുകളില്‍ ഹൃദയത്തിന് ഹാനികരമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയതായി ലബോറട്ടി പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.

സുരക്ഷിതമല്ലാത്തതും മന്ത്രാലയം വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കാത്തതുമായ മരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ മാറിനില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x