ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഒരു ദിവസം ഖത്തറില്‍ തങ്ങി സൗജന്യ ഹോട്ടല്‍ താമസവും രാജ്യത്തെ വിനോദ സഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കാനും അവസരം ലഭിക്കും. അതേസമയം ആഗസ്റ്റ് 31ന് അകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഹോട്ടല്‍ താമസം സപ്തംബര്‍ 30 വരെ ഉപയോഗപ്പെടുത്താം.
ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ദോഹ വഴി യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ സ്റ്റോപ്പ് ഓവര്‍ സൗകര്യം ഏര്‍പ്പെടുത്തുന്നു. ഖത്തര്‍ ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് ദോഹ വഴി കടന്നുപോകുന്നവര്‍ക്ക് സൗജന്യ ഹോട്ടല്‍ താമസമാണ് സൗകര്യപ്പെടുത്തുന്നത്.
ഖത്തറിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഖത്തര്‍ ടൂറിസം അതോറിട്ടിയുടെയും ഖത്തര്‍ എയര്‍വെയ്‌സിന്റെയും സംയുക്ത നീക്കങ്ങളുടെ ഭാഗമായാണ് സൗജന്യ സ്റ്റോപ്പ് ഓവര്‍ നടപ്പിലാക്കുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഒരു ദിവസം ഖത്തറില്‍ തങ്ങി സൗജന്യ ഹോട്ടല്‍ താമസവും രാജ്യത്തെ വിനോദ സഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കാനും അവസരം ലഭിക്കും. അതേസമയം ആഗസ്റ്റ് 31ന് അകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഹോട്ടല്‍ താമസം സപ്തംബര്‍ 30 വരെ ഉപയോഗപ്പെടുത്താം.
എന്നാല്‍ ഈ ഓഫര്‍ ഈദുല്‍ ഫിത്വര്‍, ഇദുല്‍ അദ്ഹ അവധി ദിവസങ്ങളില്‍ ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലിലും എക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ഫോര്‍ സ്റ്റാര്‍ ഹോട്ടലിലുമാണ് താമസം ലഭിക്കുക. തുടര്‍ന്നുള്ള യാത്രക്ക് ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും സമയമുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഈ ആനുകൂല്ല്യം 50 ഡോളര്‍ നല്‍കി ഒരു ദിവസത്തേക്ക്കൂടി വര്‍ധിപ്പിക്കുകയും ചെയ്യാം. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരില്‍ നല്ലൊരു പങ്കും രാജ്യത്തേക്ക് കടന്നുവരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.