
മസ്കത്ത്: പ്രവാസികളെ വിവാഹം ചെയ്ത ഒമാനി വനിതകളുടെ മക്കള്‍ക്ക് പഠനം സൗജന്യമാക്കാന്‍ ഒമാന്‍. തങ്ങളുടെ മക്കളെ ഫീസില്‍ നിന്ന് ഒഴിവാക്കണമെന്നു പ്രവാസികളുടെ ഭാര്യമാരായ ഒമാനികള്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സ്കൂളിലെ ഒമാനിയിതര വിദ്യാര്‍ഥികള്‍ക്കു ഫീസ് ഏര്‍പ്പെടുത്തി 2018ലാണ് ഉത്തരവിറങ്ങിയത്.
അന്നു മുതലുള്ള ആവശ്യപ്രകാരമാണ് ഒമാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനം കൈക്കൊണ്ടത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി വിദേശികളെ ഒമാനി വനിതകള്‍ വിവാഹം കഴിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.