Currency

വിദേശികള്‍ക്കുള്ള എക്‌സിറ്റ് പെര്‍മിറ്റുകള്‍ ഇനി സൗജന്യമായി ലഭിക്കും

സ്വന്തം ലേഖകന്‍Sunday, January 22, 2017 10:49 am

വിദേശികള്‍ രാജ്യത്തു നിന്ന് പുറത്തു പോകുമ്പോള്‍ എക്‌സിറ്റ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് തികച്ചും സൗജന്യമാക്കുന്നതാണ് ഇവയില്‍ പ്രധാന മാറ്റം.

ദോഹ: രാജ്യത്തെ എക്‌സിറ്റ് പെര്‍മിറ്റ് രീതികളില്‍ മാറ്റം. വിദേശികള്‍ രാജ്യത്തു നിന്ന് പുറത്തു പോകുമ്പോള്‍ എക്‌സിറ്റ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് തികച്ചും സൗജന്യമാക്കുന്നതാണ് ഇവയില്‍ പ്രധാന മാറ്റം. പുതിയ താമസ കുടിയേറ്റ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം അനുവദിക്കുന്ന എക്‌സിറ്റ് പെര്‍മിറ്റ് രീതികളിലാണ് ഈ മാറ്റം.

നേരത്തേയുണ്ടായിരുന്നതില്‍ നിന്നു വ്യത്യസ്തമായി പെര്‍മിറ്റിന്റെ കാലാവധി 10, 20, 30 ദിവസത്തേക്കും ഒരു വര്‍ഷത്തേക്കും ഇഷ്ടാനുസരണം എടുക്കാം. എല്ലാ പെര്‍മിറ്റുകളും കാലാവധിക്കുള്ളില്‍ പല തവണ (മള്‍ട്ടി) ഉപയോഗിക്കാന്‍ സാധിക്കും. നേരത്തേ ഏഴു ദിവസം കാലാവധിയുള്ള ഒറ്റത്തവണ (സിംഗിള്‍ എക്‌സിറ്റ്) ഉപയോഗിക്കാവുന്നതും ഒരു വര്‍ഷത്തെ കാലാവധിയുള്ള മള്‍ട്ടി എക്‌സിറ്റ് പെര്‍മിറ്റുമാണ് അനുവദിച്ചിരുന്നത്. സിംഗിള്‍ എക്‌സിറ്റിന് പത്തു റിയാലും മള്‍ട്ടി എക്‌സിറ്റിന് 500 റിയാലുമായിരുന്നു നിരക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x