
മസ്‌കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ താല്‍പര്യമുള്ളവര്‍ക്ക് അധ്യയന സമയത്തിനുശേഷം പ്രത്യേക ക്ലാസ് എടുക്കും. കൂടുതല്‍ മാര്‍ക്ക് വാങ്ങാനും നിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ടാണിത്. ഒമാനില്‍ 20 ഇന്ത്യന്‍ സ്‌കൂളുകളാണുള്ളത്.
ഒന്‍പത് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കാണ് ഈ സൗകര്യം. ഒന്‍പതും പത്തും ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് കണക്ക്, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, സെക്കന്‍ഡ് ലാംഗ്വേജ് എന്നിവയിലാണ് പ്രത്യേക ക്ലാസ് എടുക്കുക. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.