Currency

പാര്‍ക്ക് ആന്‍ഡ് റൈഡ്: അല്‍ വക്ര സ്റ്റേഷനില്‍ സൗജന്യ പാര്‍ക്കിങ്

സ്വന്തം ലേഖകന്‍Wednesday, January 29, 2020 11:32 am

ദോഹ: അല്‍ വക്ര മെട്രോ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി സൗജന്യ വാഹന പാര്‍ക്കിങ് കേന്ദ്രം തുറന്നു. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ പാര്‍ക്ക് ആന്‍ഡ് റൈഡ് സംരഭത്തിന്റെ ഭാഗമായാണ് മെട്രോ യാത്രക്കാര്‍ക്ക് സൗജന്യ വാഹന പാര്‍ക്കിങ്. വാഹന ഉടമകളെ മെട്രോ യാത്രയ്ക്കായി പ്രോത്സാഹിപ്പിക്കുക കൂടിയാണ് സംരഭത്തിന്റെ ലക്ഷ്യം.

ഈ മാസം ആദ്യ വാരം അല്‍ ഖ്വാസര്‍ മെട്രോ സ്റ്റേഷനിലും പാര്‍ക്കിങ് കേന്ദ്രം തുറന്നിരുന്നു. ഓഫിസുകളിലും ഷോപ്പിങ്ങിനുമൊക്കെ മെട്രോ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ നടപടി ഏറെ ആശ്വാസകരമാണ്. ലുസെയ്ല്‍, എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഷനുകളില്‍ മാര്‍ച്ച് അവസാനത്തോടെ പാര്‍ക്കിങ് കേന്ദ്രം തുറക്കും.

ദോഹ മെട്രോ യാത്രക്കാര്‍ക്കായി സൗജന്യ ഫീഡര്‍ ബസുകള്‍ക്കും മെട്രോ ലിങ്ക് ടാക്സികളും ഏര്‍പ്പെടുത്തുന്നതിനു പുറമേയാണ് സൗജന്യ വാഹന പാര്‍ക്കിങ് ഉറപ്പാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x