Currency

പ്രവാസികളുടെ സൗജന്യ ചികിത്സ നിയമത്തില്‍ ഭേദഗതി വരുത്തി ഒമാന്‍

സ്വന്തം ലേഖകന്‍Tuesday, December 15, 2020 8:21 pm

മസ്‌കത്ത്: സര്‍ക്കാര്‍ ജീവനക്കാരായ പ്രവാസികളുടെ സൗജന്യ ചികിത്സ നിയമത്തില്‍ ഭേദഗതി വരുത്തി ഒമാന്‍ തൊഴില്‍ മന്ത്രാലയം. 19 തരം അസുഖങ്ങള്‍ക്ക് സൗജന്യ ചികിത്സയും സൗജന്യ മരുന്നുകളും ലഭിക്കില്ലെന്ന് മന്ത്രി ഡോ. മഹദ് ബിന്‍ സഈദ് ബിന്‍ അലി ബഅൗവില്‍ ഉത്തരവില്‍ വ്യക്തമാക്കി.

അവയവം മാറ്റിവയ്ക്കല്‍, ഹൃദയ ശസ്ത്രക്രിയ, അര്‍ബുദ മുഴകളുടെ ചികിത്സ, കരള്‍ വീക്കം, വന്ധ്യത, ഹോമോഡയാലിസിസ്, കൃത്രിമ അവയവ മാറ്റിവയ്ക്കല്‍ (ഓര്‍ത്തോപിഡിക്), എല്ലാത്തരും ഡയഗ്നോസ്റ്റിക്, കാര്‍ഡിയാക് ചികിത്സകളും, ശ്വാസകോശത്തിലെ ഫൈബ്രോസിസ്, മുഖക്കുരു, അല്‍ഷിമേഴ്‌സ്, ദന്ത ചികിത്സകളും സേവനങ്ങളും തുടങ്ങിയവ ഇനി വിദേശി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സൗജന്യമായിരിക്കില്ല.

വാതം, സോറിയാസിസ് (ത്വക്ക് രോഗം) ചികിത്സക്കുള്ള മരുന്നുകളും ആസ്മ ചികിത്സക്കുള്ള മരുന്നും റെറ്റിനോപ്പതി ചികിത്സയക്കുള്ള മരുന്നും ഇനി സൗജന്യമായി ലഭിക്കില്ല. വൃക്ക ചികിത്സയില്‍ ഡയാലിസിസ് മുമ്പ് ഉപയോഗിക്കുന്ന മരുന്നും ഇന്‍സുലിന്‍ പോലുള്ള ഗ്രൂപ്പുകളില്‍ നിന്നുള്ള പ്രമേഹ മരുന്നുകളും നാഡി രോഗങ്ങള്‍ക്കും വിയര്‍പ്പിന്റെയും ചികിത്സക്കുള്ള ‘ബോട്ടിലിനം’ എന്ന മരുന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x