Currency

ഇന്ധന വില: ഒമാനില്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് ഇളവ് അനുവദിക്കാന്‍ ശുപാര്‍ശ

സ്വന്തം ലേഖകന്‍Saturday, April 8, 2017 10:30 am

മസ്‌കറ്റ്: ഒമാനില്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് ഇന്ധന വിലയിളവ് അനുവദിക്കാന്‍ ശൂറാ കൗണ്‍സില്‍ ശുപാര്‍ശ. ഒമാന്‍ സ്വദേശികളിലെ താഴ്ന്ന വരുമാനക്കാര്‍ക്ക് ഗുണകരമായതാണ് ശുപാര്‍ശ. ഇന്ധനവിലവര്‍ധന താഴ്ന്ന വരുമാനക്കാരെ ബാധിക്കുന്ന സാഹചര്യത്തിലാണ് ശൂറാ കൗണ്‍സിലിന്റെ ശുപാര്‍ശ.

പ്രതിമാസം 200 ലിറ്റര്‍ എന്ന തോതില്‍ സൗജന്യ ഇന്ധനം അനുവദിക്കണമെന്നാണ് നിര്‍ദേശം. ശൂറ കൗണ്‍സില്‍ നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. രാജ്യത്തെ ദുര്‍ബല വിഭാഗക്കാര്‍ക്ക് നടപടി ഏറെ സഹായകമാകുമെന്ന് ശൂറാ കൗണ്‍സില്‍ യോഗം വിലയിരുത്തി. സാമൂഹികക്ഷേമ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്വദേശികളാണ് ബുദ്ധിമുട്ട് നേരിടുന്നത്. നിലവില്‍ 84,644 പേരാണ് ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കളായി രാജ്യത്തുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x