Currency

പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുത്; മുന്നറിയിപ്പ് ആവര്‍ത്തിച്ച് ഒമാന്‍, നിയമം ലംഘിച്ചാല്‍ നടപടി

സ്വന്തം ലേഖകന്‍Monday, July 13, 2020 11:32 am

മസ്‌കറ്റ്: പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുതെന്ന കര്‍ശന മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. റോഡുകള്‍, താമസ മേഖലകള്‍, വാദികള്‍, കടകള്‍, തീരങ്ങള്‍, വിനോദ സഞ്ചാര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും ആളുകള്‍ ഒത്തുചേരരുത്. ആളുകള്‍ കൂട്ടംകൂടുന്നത് കൊവിഡ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓര്‍മ്മപ്പെടുത്തി. നിയമം ലംഘിക്കുന്നവര്‍ക്ക് സുപ്രീം കമ്മറ്റി തീരുമാനം അനുസരിച്ചുള്ള പിഴ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.

അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടില്ല, ബന്ധുക്കളെയും സുഹൃത്തുക്കളെയും അവരുടെ വീടുകളിലെത്തി സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x