ലിംഗസമത്വം ഉറപ്പു വരുത്തുന്നതിൽ അറബ് രാജ്യങ്ങളിൽ മുന്നിൽ ഖത്തർ ആണെന്നാണ് ലോകസാമ്പത്തിക ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട്-2016 വ്യക്തമാക്കുന്നത്.
ദോഹ: പൊതുവേ സ്ത്രീസ്വാതന്ത്ര്യം കുറവുള്ള രാജ്യങ്ങളാണ് അറബ് രാജ്യങ്ങളെന്നാണ് പറയപ്പെടുന്നത്. എന്നാൽ സമീപകാലങ്ങളിൽ ഈ കാര്യത്തിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും കാണാം. ലിംഗസമത്വം ഉറപ്പു വരുത്തുന്നതിൽ അറബ് രാജ്യങ്ങളിൽ മുന്നിൽ ഖത്തർ ആണെന്നാണ് ലോകസാമ്പത്തിക ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട്-2016 വ്യക്തമാക്കുന്നത്.
തൊഴില് മേഖലയില് ആണ്-പെണ് അന്തരം അവസാനിപ്പിക്കുന്നതിന് ശക്തമായ നടപടികളാണ് ഖത്തര് സ്വീകരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ ആഗോളതലത്തിൽ ഖത്തറിന് 119-ാം സ്ഥാനവുമാണുള്ളത്.
ലോകറാങ്കിങ്ങിൽ 120-ാമതുള്ള അൽജീരിയയാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള അറബ് രാജ്യം. യു.എ.ഇ. (124), ടുണീഷ്യ (126), കുവൈത്ത് (128), മൗറിത്താനിയ (129), ബഹ്റൈൻ (131), ഈജിപ്ത് (132), ഒമാൻ (133), ജോർദ്ദാൻ (134) എന്നിങ്ങനെയാണ് മറ്റു ര്രബ് രാജ്യങ്ങളുടെ സ്ഥാനം
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.