
മസ്‌കത്ത്: ഗോ എയര്‍ മസ്‌കത്ത്- കണ്ണൂര്‍ സര്‍വ്വീസ് ആരംഭിച്ചു. കണ്ണൂരില്‍ നിന്ന് രാത്രി 9.45ന് പുറപ്പെട്ട വിമാനം രാത്രി 12 മണിക്കാണ് മസ്‌കത്തിലെത്തിയത്. വിമാനം വിമാനത്താവള അധികൃതരും ഗോ എയര്‍ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാന സര്‍വീസാണ് ഇന്നലെ തുടക്കം കുറിച്ചത്.
ആഴ്ചയില്‍ വെള്ളി, ഞായര്‍, ബുധന്‍ ദിവസങ്ങളിലാണ് തുടക്കത്തില്‍ സര്‍വീസുണ്ടാകുകയെന്ന് ഗോ എയര്‍ അധികൃതര്‍ വ്യക്തമാക്കി. മസ്‌കത്തില്‍ നിന്നും തിരികെ ഒരു മണിക്ക് പുറപ്പെട്ട വിമാനം പുലര്‍ച്ചെ ആറിന് കണ്ണൂരിലെത്തി. അടുത്ത മാസം ആദ്യം മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസും സര്‍വീസ് ആരംഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.