Currency

പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കാനൊരുങ്ങി ഒമാന്‍

സ്വന്തം ലേഖകന്‍Tuesday, July 17, 2018 12:50 pm

ഒമാന്‍: കടകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്താനൊരുങ്ങി ഒമാന്‍. ഇതിനായുള്ള ആലോചനയെ അനുകൂലിച്ച് ഒമാന്‍ പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം സര്‍വേ ഫലം. മന്ത്രാലയം ട്വിറ്ററിലൂടെ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 89 ശതമാനം പേരാണ് പ്ലാസ്റ്റിക് ബാഗുകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടത്.

ഒമാനിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലുമാണ് പ്ലാസ്റ്റിക് കവറുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്. മൂന്ന് ദിവസത്തെ സര്‍വേയില്‍ 4514 പേരാണ് പ്രതികരണം അറിയിച്ചത്. നൂറുകണക്കിന് വര്‍ഷങ്ങള്‍ നശിക്കാതെ കിടക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നഗരങ്ങളിലും കടല്‍തീരങ്ങളിലും സമുദ്രത്തിലുമെല്ലാം വലിയ തോതില്‍ മലിനീകരണത്തിന് വഴിയൊരുക്കുവെന്ന വസ്തുതയെ കുറിച്ച ജനങ്ങളെ ബോധവത്കരിക്കുന്നതിനായിരുന്നു സര്‍വേ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x