സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്താകമാനം ഓരോ അമ്പതു കിലോമീറ്ററിനുള്ളിലും പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ അമ്പതു കിലോമീറ്ററിനുള്ളിലും പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ വരുന്നു. കേന്ദ്ര സര്‍ക്കാരിന്റേതാണ് പുതിയ തീരുമാനം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാസ്‌പോര്‍ട്ട് ഓരോ പൗരന്റെയും അവകാശമാണ്, അതാരും നല്‍കുന്ന ഔദാര്യമല്ലെന്നും നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്താകമാനം ഓരോ അമ്പതു കിലോമീറ്ററിനുള്ളിലും പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ക്കായി ജനങ്ങള്‍ കാത്തിരുന്ന ഭൂതകാലത്തില്‍ നിന്നും പാസ്‌പോര്‍ട്ട് ഓഫീസുകള്‍ ജനങ്ങള്‍ക്കായി കാത്തിരിക്കുന്ന കാലത്തിലേക്കു മാറുമെന്നും മന്ത്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.