Currency

സര്‍ക്കാര്‍ സ്‌കൂളുകളുടെ പുതിയ അധ്യയന വര്‍ഷം 27 മുതല്‍

സ്വന്തം ലേഖകന്‍Monday, August 27, 2018 12:32 pm

ദോഹ: സര്‍ക്കാര്‍ സ്‌കൂളുകളുടെ 2018-19 വര്‍ഷത്തെ പുതിയ അധ്യയനവര്‍ഷം ഇന്നുതുടങ്ങും. ഇതിനുള്ള ഒരുക്കങ്ങള്‍ വിദ്യാഭ്യാസമന്ത്രാലയം ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞു. സുരക്ഷാ നടപടികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ആകെ 13,440 അധ്യാപകരാണുള്ളത്.

സ്വകാര്യമേഖലയിലെ അധ്യാപകര്‍ 13,591 ആണ്. 2117 ബസുകളാണ് വിവിധ സ്‌കൂളുകള്‍ക്കായി മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഇതില്‍ 15 ബസുകള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ളതാണ്. അര്‍ഹരായ കുട്ടികള്‍ക്ക് സ്വന്തമായി ഉപയോഗിക്കാനുള്ള വിവിധ വാഹനങ്ങള്‍ നല്‍കാനും മന്ത്രാലയം ഒരുക്കമാണ്. ഇതിനുള്ള എല്ലാ നടപടികളും മന്ത്രാലയത്തില്‍ സജ്ജമാണ്.

രാജ്യത്ത് സ്വകാര്യസ്‌കൂളുകളില്‍ ആവശ്യമായി വരുന്ന കൂടുതല്‍ സീറ്റുകള്‍ ഈ അധ്യയന വര്‍ഷം തന്നെ തയാറാകുമെന്നാണ് കണക്കുകൂട്ടല്‍. പുതുതായി ആവശ്യം വരുന്ന സീറ്റുകളുടെ അറുപത് ശതമാനവും രാജ്യത്ത് ഈ വര്‍ഷം തന്നെ നിലവില്‍ വരും. കൂടുതല്‍ സ്വകാര്യസ്‌കൂളുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പഞ്ചവല്‍സര പദ്ധതി ഏറെ വലുതാണെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ സ്വകാര്യസ്‌കൂള്‍ വിഭാഗം ഉപദേഷ്ടാവ് താരിഖ് അബ്ദുല്ല അല്‍ അബ്ദുല്ല പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x