Currency

ഒമാനില്‍ ഗ്രാജ്വേറ്റ് സര്‍വേ 2017 ആഭംഭിച്ചു

സ്വന്തം ലേഖകന്‍Thursday, January 12, 2017 12:02 pm

രാജ്യത്തെ 66 വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്ന് 2013 മുതല്‍ 2015 വരെയുളള കാലയളവില്‍ പഠിച്ചിറങ്ങിയ 62835 പേരെയും വിദേശീയരെയും ഉള്‍ക്കൊള്ളിച്ചാണ് സര്‍വേ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുളള ബിന്‍ മുഹമ്മദ് അല്‍ സര്‍മി പറഞ്ഞു.

മസ്‌ക്കത്ത്: ഗ്രാജ്വേറ്റ് സര്‍വേയ്ക്ക് രാജ്യത്ത് തുടക്കമായി. ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് സര്‍വേ നടത്തുന്നത്. ഒമാന്‍വത്ക്കരണത്തിലും വിദ്യാഭ്യാസ രംഗത്തും മാനവവിഭവശേഷിയുടെ സുസ്ഥിരതയ്ക്കും വേണ്ടി തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനായാണ് സര്‍വേ സംഘടിപ്പിച്ചിരിക്കുന്നത്.

അടുത്തമാസം പതിനഞ്ച് വരെ സര്‍വേ തുടരും. രാജ്യത്തെ 66 വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്ന് 2013 മുതല്‍ 2015 വരെയുളള കാലയളവില്‍ പഠിച്ചിറങ്ങിയ 62835 പേരെയും വിദേശീയരെയും ഉള്‍ക്കൊള്ളിച്ചാണ് സര്‍വേ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുളള ബിന്‍ മുഹമ്മദ് അല്‍ സര്‍മി പറഞ്ഞു.

തൊഴില്‍ വിപണിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇവരെ ഉപയോഗിക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം തവണയാണ് ഒമാനില്‍ ഇത്തരമൊരു സര്‍വേ നടത്തുന്നത്. വെബ്‌സൈറ്റില്‍ ഫോമുകള്‍ ലഭ്യമാണ്. എല്ലാവരും സര്‍വേയോട് ക്രിയാത്മകമായി പ്രതികരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x