Currency

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഗള്‍ഫ് യൂനിയനിലേക്ക് ചുവടുവെക്കുന്നു

സ്വന്തം ലേഖകന്‍Thursday, November 24, 2016 11:33 am

ജിസിസി രാജ്യങ്ങളിലെ പൗരന്മാരുടെ അഭിപ്രായം തേടിയ ശേഷം ഡിസംബറില്‍ ബഹ്‌റൈനില്‍ ചേരുന്ന ഉച്ചകോടിയില്‍ വിഷയം പരിഗണനയ്ക്ക് വരും

 

മുപ്പത്തി അഞ്ച് വര്‍ഷം പിന്നിടുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഗള്‍ഫ് യൂനിയനിലേക്ക് ചുവടുവെക്കുന്നു. ജിസിസി രാജ്യങ്ങളിലെ പൗരന്മാരുടെ അഭിപ്രായം തേടിയ ശേഷം ഡിസംബറില്‍ ബഹ്‌റൈനില്‍ ചേരുന്ന ഉച്ചകോടിയില്‍ വിഷയം പരിഗണനയ്ക്ക് വരും. ആറ് രാഷ്ട്രങ്ങളുടെ സംയോജനം ജിസിസിയുടെ നിര്‍ണ്ണായക വഴിത്തിരിവാകും. അന്തരിച്ച മുന്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവാണ് ഗള്‍ഫ് യൂനിയന്‍ എന്ന ആശയം മുന്നോട്ടുവെച്ചത്. യൂറോപ്യന്‍ യൂനിയന്‍ മാതൃകയില്‍ കൂടുതല്‍ മേഖലയിലേക്ക് സഹകരണവും സംയോജനവും വികസിപ്പിക്കാനാണ് അംഗരാജ്യങ്ങള്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്.

1981ല്‍ ആറ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ചേര്‍ന്ന് സഹകരണ കൗണ്‍സില്‍ രൂപീകരിച്ചപ്പോള്‍ ലക്ഷ്യമാക്കിയ ഗള്‍ഫ് യൂനിയന്‍ എന്ന ലക്ഷ്യത്തിലേക്ക് ചുവടുമാറുന്നതിന്റെ മുന്നോടിയായി പൗരന്മാരുടെ അഭിപ്രായം തേടും. മേഖലയില്‍ രൂപപ്പെട്ട രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ വിഷയങ്ങളും ഇത്തരത്തിലുള്ള നീക്കത്തിന് വേഗംകൂട്ടും.

സാമ്പത്തിക, കസ്റ്റംസ് സഹകരണം, നാണയ ഏകീകരണം, ഊര്‍ജ്ജ, അടിസ്ഥാന സൗകര്യങ്ങളുടെ പങ്കുവെക്കല്‍, ഗള്‍ഫ് റയില്‍വെ, വൈദ്യുതി ലൈന്‍ എന്നിവ സഹകരണത്തിന്റെ ഭാഗമായി നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക അംഗകാരവും പൗരന്മാരുടെ പിന്തുണയും പ്രതീക്ഷിച്ചാണ് വ്യക്തികളില്‍ നിന്നും പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും അഭിപ്രായം തേടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഗള്‍ഫ് യൂനിയനിലേക്ക് ചുവടുവെക്കുന്നു”

  1. There is certainly a great deal to know about this issue.
    I like all of the points you’ve made.

  2. Incredible! This blog looks exactly like my old one!
    It’s on a entirely different subject but it has pretty much the same page layout
    and design. Wonderful choice of colors!

  3. Gladis says:

    Hey would you mind stating which blog platform you’re working with?

    I’m looking to start my own blog in the near future but I’m
    having a hard time making a decision between BlogEngine/Wordpress/B2evolution and Drupal.
    The reason I ask is because your design and style seems
    different then most blogs and I’m looking for something
    completely unique. P.S Apologies for being off-topic but I had to ask!

  4. A person necessarily help to make severely posts I might state.
    This is the very first time I frequented your web page and to this point?

    I amazed with the analysis you made to create this actual submit incredible.
    Excellent task!

  5. Magnificent beat ! I wish to apprentice at the same time
    as you amend your website, how could i subscribe for a blog site?
    The account helped me a acceptable deal. I had been tiny bit
    familiar of this your broadcast offered vibrant clear concept

Comments are closed.

Top
x