Currency

റോഡരികില്‍ വാഹനം കേടായോ, ഇനി സേവനത്തിന് ഗള്‍ഫ് വാറന്റി കമ്പനി എത്തും

സ്വന്തം ലേഖകന്‍Sunday, October 15, 2017 1:38 pm

റോഡ്‌സൈഡ് അസിസ്റ്റന്‍സ് സര്‍വീസ് എന്നാണ് പുതിയ സംരംഭത്തിന്റെ പേര്. ഗ്യാസ് സര്‍വീസ്, ബാറ്ററി സര്‍വീസ്, ഫ്‌ലാറ്റ് ടയര്‍ സര്‍വീസ്, മെക്കാനിക്കല്‍ ഫസ്റ്റ് എയിഡ്, ലോക്കൗട്ട് സര്‍വീസ്, റ്റോവിംഗ് സര്‍വീസ് എന്നിവയാണ് ഇതിന് കീഴില്‍ വരുന്ന സേവനങ്ങള്‍.

ദോഹ: സാങ്കേതിക തകരാറുകള്‍ മൂലം റോഡിന്റെ വശങ്ങളില്‍ കുടുങ്ങിപ്പോയ വാഹനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ക്ക് ഇനി ബുദ്ധിമുട്ടേണ്ട. ഇത്തരം ഘട്ടങ്ങളില്‍ സഹായത്തിനായി ഗള്‍ഫ് വാറന്റി കമ്പനി പുതിയ സേവനമാരംഭിച്ചു. റോഡ്‌സൈഡ് അസിസ്റ്റന്‍സ് സര്‍വീസ് എന്നാണ് പുതിയ സംരംഭത്തിന്റെ പേര്. ഗ്യാസ് സര്‍വീസ്, ബാറ്ററി സര്‍വീസ്, ഫ്‌ലാറ്റ് ടയര്‍ സര്‍വീസ്, മെക്കാനിക്കല്‍ ഫസ്റ്റ് എയിഡ്, ലോക്കൗട്ട് സര്‍വീസ്, റ്റോവിംഗ് സര്‍വീസ് എന്നിവയാണ് ഇതിന് കീഴില്‍ വരുന്ന സേവനങ്ങള്‍.

8001959 നമ്പറില്‍ ബന്ധപ്പെട്ടാല്‍ കമ്പനി സഹായത്തിനെത്തുകയും ആവശ്യമായ സേവനങ്ങള്‍ നല്‍കുകയും ചെയ്യും. സബ്‌സ്‌ക്രൈബ് ചെയ്യുന്നതോടെ വാഹനമോടിക്കുന്നവര്‍ക്ക് പുതിയ സേവനങ്ങള്‍ ലഭ്യമായി തുടങ്ങും. നേരത്തെ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് വഴി മാത്രമേ സേവനം ലഭ്യമായിരുന്നുള്ളൂ. പുതിയ സേവനം ആരംഭിച്ചതോടെ വാര്‍ഷിക ഫീസ് ആയ 150 റിയാല്‍ അടക്കുന്നതിലൂടെ ഏത് സമയവും വാഹനം ഓടിക്കുന്നവര്‍ക്ക് സഹായവുമായി കമ്പനിയെത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x