ദോഹ: കേബില്‍ നിര്‍മിത പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഹലൗള്‍ ഇന്റര്‍ചേഞ്ച് ഭാഗികമായി അടയ്ക്കും. സബാഹ് അല്‍ അഹമ്മദ് കോറിഡോറിലെ അബു ഹമൂര്‍ ഇന്റര്‍സെക്ഷനില്‍ നിന്ന് അല്‍ മാദീദ് ഗതാഗത സിഗ്നലിന് നേര്‍ക്കുള്ള വലത്തേക്കുള്ള പാതയും ഹലൗള്‍ സ്ട്രീറ്റിലേക്കുള്ള ഇടത്തേ പാതയുമാണ് അടയ്ക്കുന്നത്.
മറ്റ് ദിശകളിലേക്കുള്ള ഗതാഗതം അനുവദിക്കും. റോഡ് ഉപയോക്താക്കള്‍ അല്‍ ജുഡി സ്ട്രീറ്റിലൂടെ ഇടത്തേക്ക് തിരിഞ്ഞ് അല്‍ മാദീദ് സ്ട്രീറ്റിലെത്തിയാല്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാം. അല്‍ ഇത്തിഹാദ് (താനി ബിന്‍ ജാസിം സ്ട്രീറ്റ്) സ്ട്രീറ്റിലെ പഴയ പാതയും റദ്ദാക്കും. കിഴക്കോട്ടുള്ള വാഹനങ്ങള്‍ അല്‍ മര്‍ഖിയ സ്ട്രീറ്റിലേക്ക് തിരിഞ്ഞ് അല്‍ ഇത്തിഹാദ് സ്ട്രീറ്റിന്റെ കിഴക്ക് ഭാഗത്തേക്ക് എത്താം.
കോറിഡോറിന്റെ കിഴക്ക്, അല്‍ ലുഖ്ത സ്ട്രീറ്റ് മുതല്‍ അല്‍ മര്‍ഖിയ സ്ട്രീറ്റ് വരെയുള്ള റോഡും അടയ്ക്കും. വാഹനങ്ങള്‍ ടില്‍റ്റഡ് ഇന്റര്‍സെക്ഷനിലേക്ക് തിരിഞ്ഞാല്‍ ഇമിഗ്രേഷന്‍ ഇന്റര്‍ചേഞ്ചിലെത്തി യു-ടേണ്‍ എടുത്താല്‍ അല്‍ ഹാംല സ്ട്രീറ്റിലെത്തിയാല്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.