ദോഹ: അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ചാര്‍ജ്ജുകളില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് വിമാനത്താവള അതോറിറ്റി വ്യക്തമാക്കി. ഷോര്‍ട്ട് ടേം കാര്‍ പാര്‍ക്കിംഗിലെ സൗജന്യ പാര്‍ക്കിംഗ് സമയത്തില്‍ മാറ്റം വരുത്തിയാണ് പുതിയ പരിഷ്‌കരണം. ദീര്‍ഘ സമയ കാര്‍ പാര്‍ക്കിംഗില്‍ പുതിയ ഓപ്ഷനുകളും അതോറിറ്റി അവതരിപ്പിച്ചിട്ടുണ്ട്.
സൗജന്യമായി കാര്‍ പാര്‍ക്കിംഗിന് അനുവദിച്ചിരുന്ന സമയം 15 മിനുട്ടായിരുന്നത് 10 മിനുട്ടായി കുറച്ചിട്ടുണ്ട്. ജനുവരി ഒന്ന് മുതല്‍ പാര്‍ക്കിംഗ് ചാര്‍ജ്ജ് മണിക്കൂറിന് ആറ് റിയാലാക്കിയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. നേരത്തെ ഇത് അഞ്ച് റിയാല്‍ ആയിരുന്നു. ദീര്‍ഘ സമയത്തേക്കുള്ള കാര്‍ പാര്‍ക്കിംഗില്‍ ദിവസത്തിന് 45 റിയാലാണ് നിശ്ചയിച്ചിട്ടുള്ളത്.
വിമാനത്താവളത്തിലെ കാര്‍പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ പുനര്‍നിര്‍ണയിക്കുമെന്ന് യാത്രക്കാരെയും സന്ദര്‍ശകരെയും അറിയിക്കുകയാണെന്ന് എച്ച്.ഐ.എ തങ്ങളുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.