Currency

ഉപരോധത്തെ അതിജയിക്കാന്‍ ഹമദ് പോര്‍ട്ട് പ്രാപ്തമാണെന്ന് ഡയറക്ടര്‍

സ്വന്തം ലേഖകന്‍Friday, July 21, 2017 12:35 pm

ദോഹ: രാജ്യം നേരിടുന്ന ഉപരോധത്തെ അതിജയിക്കാന്‍ ഹമദ് പോര്‍ട്ട് പൂര്‍ണമായും പ്രാപ്തമാണെന്ന് ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് അല്‍യാഫിഇ അറിയിച്ചു. വിവിധ കമ്പനികളെ ഏകോപിപ്പിച്ച് അന്താരാഷ്ട്ര തലത്തില്‍ വിവിധ തുറമുഖങ്ങളില്‍ നിന്ന് സാധനങ്ങള്‍ എത്തിക്കുന്നതില്‍ ഹമദ് പോര്‍ട്ടിന് വിജയം കൈവരിക്കാന്‍ സാധിച്ചതായി അദ്ദേഹം അറിയിച്ചു.

വാര്‍ത്താ വിനിമയ, ഗതാഗത വകുപ്പുമായി സഹകരിച്ച് വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരികയാണ്. കടലിലൂടെയുള്ള പുതിയ പാത ഖത്തറിന് വിപുലമായ സാധ്യതകളാണ് തുറക്കുന്നത്. നേരത്തെ അയല്‍ രാജ്യങ്ങളിലൂടെ എത്തിയിരുന്ന ചരക്കുകള്‍ നേരിട്ട് അതത് രാജ്യങ്ങളില്‍ നിന്ന് എത്തിക്കാന്‍ കഴിയുമെന്നത് വലിയ കുതിച്ചുചാട്ടത്തിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാണം ആരംഭിക്കാനിരിക്കുന്ന പുതിയ സ്‌റ്റോര്‍ സംവിധാനം ഈ മേഖലയില്‍ വലിയ തോതില്‍ സഹായകമാകുമെന്നും രാജ്യത്ത് അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്ക് ഒരു തരത്തിലുളള കുറവും വരാതിരിക്കാന്‍ ഇത് സഹായിക്കുമെന്ന് പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. പോര്‍ട്ടില്‍ എത്തിച്ചേരുന്ന കപ്പലുകള്‍ പരമാവധി നേരത്തെ തന്നെ ക്ലിയര്‍ ചെയ്ത് നല്‍കുന്നതായും അദ്ദേഹം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x