Currency

രാജ്യത്തെ് 7 വിമാനത്താവളങ്ങളില്‍ ഹാന്‍ഡ് ബാഗേജില്‍ സ്റ്റാംപിങ് ഒഴിവാക്കും

സ്വന്തം ലേഖകന്‍Friday, February 24, 2017 11:55 am

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റേതാണ് തീരുമാനം. ബാഗുകള്‍ എക്‌സ്‌റേ പരിശോധനയ്ക്കു വിധേയമാക്കുമെങ്കിലും സ്റ്റാംപ് പതിക്കില്ല. കൊച്ചി, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളിലാണ് സ്റ്റാംപ് പതിക്കുന്ന രീതി ഒഴിവാക്കുന്നത്.

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ ഹാന്‍ഡ് ബാഗേജില്‍ സ്റ്റാംപിങ് ഒഴിവാക്കും. രാജ്യത്തെ കൊച്ചി ഉള്‍പ്പെടെയുള്ള ഏഴു വിമാനത്താവളങ്ങളിലാണ് യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജില്‍ സുരക്ഷാ സ്റ്റാംപ് പതിക്കുന്നത് ഒഴിവാക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റേതാണ് തീരുമാനം. ബാഗുകള്‍ എക്‌സ്‌റേ പരിശോധനയ്ക്കു വിധേയമാക്കുമെങ്കിലും സ്റ്റാംപ് പതിക്കില്ല. കൊച്ചി, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളിലാണ് സ്റ്റാംപ് പതിക്കുന്ന രീതി ഒഴിവാക്കുന്നത്.

പരീക്ഷണ പദ്ധതി വിജയകരമായതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. സുരക്ഷാ വീഴ്ചയുണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബിസിഎഎസ് വ്യക്തമാക്കി. അതേസമയം, പുതിയ തീരുമാനത്തോട് വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിനു പൂര്‍ണ സമ്മതമില്ലെന്നാണു സൂചന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x