Currency

ദുകം വിമാനത്താവളം പുതിയ ടെര്‍മിനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു

സ്വന്തം ലേഖകന്‍Wednesday, January 16, 2019 1:46 pm

മസ്‌കത്ത്: ദുകം വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി ഉള്‍പ്പടെ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ അരങ്ങേറി. വിവിധ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് കലാകരാന്‍മാര്‍ വേദിയില്‍ വ്യത്യസ്ത കലാപ്രകടനങ്ങള്‍ അവതരിപ്പിച്ചു. വിവിധ നയതന്ത്രകാര്യ പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

27,386 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് വിമാനത്താവളം ഒരുക്കിയിട്ടുള്ളത്. വിമാനത്താവളം സര്‍വീസുകള്‍ക്കായി കഴിഞ്ഞ വര്‍ഷം തന്നെ തുറന്നു നല്‍കിയിരുന്നു. പ്രതിവര്‍ഷം അഞ്ചു ലക്ഷം യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ പുതിയ ടെര്‍മിനലിന് ശേഷിയുണ്ട്. 38 മീറ്റര്‍ കണ്‍ട്രോള്‍ ടവര്‍, 9958 ചതുരശ്ര മീറ്റര്‍ എയര്‍ കാര്‍ഗോ ടെര്‍മിനല്‍, നാലു കിലോമീറ്റര്‍ റണ്‍വേ തുടങ്ങിയ സംവിധാനങ്ങളോടെയാണ് ടെര്‍മിനല്‍ പുതിയ വിമാനത്താവളം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x