Currency

ഒമാനില്‍ വീട്ടുജോലിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി

സ്വന്തം ലേഖകന്‍Tuesday, April 16, 2019 2:46 pm

ഒമാന്‍: സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ വീട്ടുജോലിക്കാര്‍ക്ക് പ്രത്യേക പോളിസി ആവിഷ്‌കരിക്കുമെന്ന് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി. ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

വിദേശികള്‍ അടക്കം രണ്ട് ദശലക്ഷത്തോളം തൊഴിലാളികള്‍ക്കും ഒമാനിലെത്തുന്ന സന്ദര്‍ശകര്‍ക്കുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പുറമെ അവരുടെ പങ്കാളിയെയും 21 വയസില്‍ താഴെയുള്ള കുട്ടികളെയും ഉള്‍പ്പെടുത്തിയുള്ളതാണ് ഇന്‍ഷൂറന്‍സ് പദ്ധതി.

ഇതോടൊപ്പം ഒമാനില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. ഔട്ട് പേഷ്യന്റ്, ഇന്‍പേഷ്യന്റ് രോഗികള്‍ക്ക് അടിസ്ഥാന ആരോഗ്യ പരിചരണം ഉറപ്പുനല്‍കുന്നതാണ് പദ്ധതി. അടിയന്തിര സാഹചര്യങ്ങള്‍, രോഗങ്ങളുടെ ചികിത്സ, മരുന്നുകളുടെ ചെലവ് എന്നിവയും ഇതില്‍ ഉള്‍പ്പെടുമെന്ന് അടുത്തിടെ പുറത്തിറക്കിയ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ വ്യക്തമാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x