
മസ്കത്ത്: ഒമാനില്‍ ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുസന്തം, വടക്കന്‍ ബത്തീന ഗവര്‍ണറേറ്റുകളിലും ഒമാന്‍ തീരപ്രദേശങ്ങളിലും കാലാവസ്ഥ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ഒറ്റപ്പെട്ട കനത്ത മഴയും ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
അസ്ഥിര കാലാവസ്ഥ തുടരുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും ഭാഗങ്ങളില്‍ കനത്തതും ഒറ്റപ്പെട്ടതുമായ മഴ പെയ്തിരുന്നു. കഴിഞ്ഞ ദിവസം ഏറ്റവും കനത്ത മഴ കസബിലാണ് രേഖപ്പെടുത്തിയത്. സുല്‍ത്താനേറ്റിന്റെ വടക്കന്‍ മേഖലകളിലെ മിക്ക പ്രദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷം തന്നെയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ വരും ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.