Currency

റമദാന്‍ തിരക്ക്: നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്ക് 3000 റിയാല്‍ പിഴ

സ്വന്തം ലേഖകന്‍Tuesday, May 28, 2019 4:08 pm

ദോഹ: റമദാനിലെ തിരക്കേറിയ സമയങ്ങളില്‍ ട്രക്കുകള്‍ ഒരു കാരണവശാലും പ്രവേശിക്കരുതെന്നും ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിന്റെ പ്രത്യേക അനുമതി പ്രകാരം മാത്രമേ ട്രക്കുകള്‍ക്ക് ദോഹയിലേക്ക് പ്രവേശിക്കാനുള്ള അനുവാദമുള്ളൂവെന്നും നിയമലംഘനം നടത്തുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി. ഗതാഗതക്കുരുക്ക് സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികള്‍ കണക്കിലെടുത്താണ് വകുപ്പിന്റെ കര്‍ശന നിര്‍ദേശം.

തിരക്കേറിയ സമയങ്ങളില്‍ നിയമലംഘനം നടത്തുന്ന ട്രക്കുകള്‍ക്ക് 3000 റിയാല്‍ വരെ പിഴ ചുമത്തും. റമദാനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്നും മാധ്യമ, ഗതാഗത ബോധവല്‍കരണവിഭാഗം അസി. ഡയറക്ടര്‍ കേണല്‍ ജാബിര്‍ മുഹമ്മദ് റാഷിദ് ഉബൈദ പറഞ്ഞു.

ട്രാഫിക് വകുപ്പും രാജ്യത്തെ പൊതുജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കും. അതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇത് വഴി ഗതാഗത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രശ്‌നങ്ങളും പരാതികളും കേള്‍ക്കാനും നിര്‍ദേശങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കപ്പെടാനും സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x