Currency

ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഹെന്‍ഡേഴ്സണ്‍ ലോകത്തെ ഏറ്റവും പ്ലാസ്റ്റിക് മലിനമായ ദ്വീപ്

സ്വന്തം ലേഖകന്‍Sunday, May 21, 2017 10:34 am

ഈ ദ്വീപിന്റെ തീരങ്ങളില്‍ 3.77 കോടി പ്ലാസ്റ്റിക് മാലിന്യം ഉണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഉപയോഗിച്ച് വലിച്ചെറിഞ്ഞ വെള്ളക്കുപ്പികള്‍, പ്ലാസ്റ്റിക് ഹെല്‍മറ്റുകള്‍, പ്ലാസ്റ്റിക് വീപ്പകള്‍ എന്നീ മനുഷ്യനുപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളെല്ലാം ദ്വീപിന്റെ തീരത്ത് അടിഞ്ഞുകൂടിയിട്ടുണ്ട്. ഓരോ ചതുരശ്ര മീറ്ററിലും 671 പ്ലാസ്റ്റിക് വസ്തുക്കള്‍ വീതമുണ്ട്.

 

മയാമി: ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുള്ളത് തെക്കന്‍ പസഫിക്കിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഹെന്‍ഡേഴ്സണ്‍ ദ്വീപിലാണെന്ന് പുതിയ പഠനം. ബ്രിട്ടന്റെ പിറ്റ്കെയ്ന്‍ ദ്വീപുകളുടെ ഭാഗമാണ് ഹെന്‍ഡേഴ്സണ്‍ ദ്വീപ്. വളരെ പ്രത്യേകതയും അപൂര്‍വ്വവുമായ ജൈവവ്യവസ്ഥ നിലനില്‍ക്കുന്ന ഈ ദ്വീപിനെ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്.

ഈ ദ്വീപിന്റെ തീരങ്ങളില്‍ 3.77 കോടി പ്ലാസ്റ്റിക് മാലിന്യം ഉണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഉപയോഗിച്ച് വലിച്ചെറിഞ്ഞ വെള്ളക്കുപ്പികള്‍, പ്ലാസ്റ്റിക് ഹെല്‍മറ്റുകള്‍, പ്ലാസ്റ്റിക് വീപ്പകള്‍ എന്നീ മനുഷ്യനുപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളെല്ലാം ദ്വീപിന്റെ തീരത്ത് അടിഞ്ഞുകൂടിയിട്ടുണ്ട്. ഓരോ ചതുരശ്ര മീറ്ററിലും 671 പ്ലാസ്റ്റിക് വസ്തുക്കള്‍ വീതമുണ്ട്. ആകെ 17 ടണ്‍ മാലിന്യമുണ്ടെന്നാണ് കണക്കാക്കുന്നത്. തെക്കേ അമേരിക്കയില്‍നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടലിലൂടെ ഒഴുകി തീരത്തടിഞ്ഞിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

ഈ ദ്വീപിന് ഏറ്റവും അടുത്തുള്ള മനുഷ്യവാസ കേന്ദ്രം 5,000 കിലോമീറ്റര്‍ ദൂരെയാണ്. ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെയുള്ള ജനങ്ങള്‍ ഉപയോഗിച്ച വസ്തുക്കള്‍ എങ്ങനെയാണ് മനുഷ്യന്‍ എത്തിച്ചേരുകപോലും ചെയ്യാത്ത ഒരു പ്രദേശത്തെ കടുത്ത പാരിസ്ഥിതിക ആഘാതത്തിലേയ്ക്ക് നയിക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഓസ്ട്രേലിയയിലെയും ബ്രിട്ടനിലെയും ഗവേഷകരാണ് പഠനം നടത്തിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x