Currency

വിതരണക്കാര്‍ പാചക വാതക സിലിണ്ടറിന് അമിത വില ഈടാക്കുന്നതായി പരാതി

സ്വന്തം ലേഖകന്‍Saturday, February 18, 2017 7:05 am

22 കിലോഗ്രാം തൂക്കമുള്ള ഗ്യാസ് സിലിണ്ടറിന് മൂന്ന് റിയാലാണ് ഈടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിന് 3.800 മുതല്‍ 4.500 വരെയാണ് വിതരണക്കാര്‍ ആവശ്യപ്പെടുന്നത്. ഈ തുക ഈടാക്കുന്നത് ലിഫ്റ്റ് ഇല്ലാത്ത കെട്ടിടങ്ങളില്‍ താമിസക്കുന്നവരില്‍ നിന്നാണ്.

മസ്‌കത്ത്: ഇന്ധനവില വര്‍ധിച്ചുവെന്ന പേരില്‍ ഖത്തറില്‍ പാചക വാതക സിലിണ്ടറിന് അമിത വില ഈടാക്കുന്നതായി പരാതി. വിതരണക്കാര്‍ അമിത വില ഈടാക്കി കൊള്ളയടിക്കുകയാണെന്ന് ഉപയോക്താക്കള്‍ പരാതിപ്പെട്ടു. 22 കിലോഗ്രാം തൂക്കമുള്ള ഗ്യാസ് സിലിണ്ടറിന് മൂന്ന് റിയാലാണ് ഈടാക്കിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ അതിന് 3.800 മുതല്‍ 4.500 വരെയാണ് വിതരണക്കാര്‍ ആവശ്യപ്പെടുന്നത്. ഈ തുക ഈടാക്കുന്നത് ലിഫ്റ്റ് ഇല്ലാത്ത കെട്ടിടങ്ങളില്‍ താമിസക്കുന്നവരില്‍ നിന്നാണ്. അതേസമയം വിതരണക്കാര്‍ക്ക് പാചക വാതക സിലിണ്ടറുകള്‍ ഉയര്‍ന്ന കെട്ടിടങ്ങളില്‍ എത്തിച്ചു നല്‍കുന്നതിന് മൂന്ന് റിയാല്‍ 200 ബൈസ വരെ ഈടാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x