Currency

ഒമാനില്‍ 17 ഇന്ത്യന്‍ തടവുകാര്‍ക്ക് മോചനം

സ്വന്തം ലേഖകന്‍Monday, June 17, 2019 9:29 pm

മസ്‌കത്ത്: ഒമാനിലെ ജയിലുകളില്‍ കഴിയുകയായിരുന്ന 17 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് 487 പേരെയാണ് ഒമാന്‍ ഭരണകൂടം മോചിപ്പിച്ചത്. ഇതില്‍ ഉള്‍പ്പെട്ട 240 വിദേശികളില്‍ 17 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനത്തിന് ഇന്ത്യ നന്ദി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x