ലോക ജനസംഖ്യയില്‍ 10 ശതമാനത്തോളം ആളുകള്‍ക്ക് വൃക്കരോഗങ്ങള്‍ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഖത്തര്‍ ജനസംഖ്യയുടെ 13 ശതമാനത്തോളം ആളുകള്‍ക്കും വൃക്കരോഗം ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
ദോഹ: ഖത്തറില്‍ ഹമദ് മെഡിക്കല്‍ കോര്പറേഷന് ‘വാക്കത്തോണ്‍’ സംഘടിപ്പിച്ചു. ലോക വൃക്ക ദിനത്തോടനുബന്ധിച്ച് കതാറ കള്‍ച്ചറല്‍ വില്ലേജിലാണ് വാക്കത്തോണ്‍ സംഘടിപ്പിച്ചത്. ആരോഗ്യമുള്ള വൃക്കകള്‍ക്ക് ആരോഗ്യകരമായ ജീവിതം എന്ന പ്രതിജ്ഞയോടെയായിരുന്നു ഈ വര്‍ഷത്തെ വൃക്കദിനം ആചരിച്ചത്.
വാക്കത്തോണിന് എച്ച്എംസിയിലെ വൃക്കരോഗ വിഭാഗം മേധാവി ഡോ. ഹസന് അല്‍മല്‍കി നേതൃത്വം നല്കി. യൂണിവേഴ്സിറ്റികളിലെയും സ്കൂളുകളിലെയും വിദ്യാര്‍ത്ഥികളും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരും പൊതുജനങ്ങളുമുള്പ്പെടെ നിരവധി പേര് വാക്കത്തോണില്‍ പങ്കടെുത്തു.
ലോക ജനസംഖ്യയില്‍ 10 ശതമാനത്തോളം ആളുകള്‍ക്ക് വൃക്കരോഗങ്ങള്‍ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഖത്തര്‍ ജനസംഖ്യയുടെ 13 ശതമാനത്തോളം ആളുകള്‍ക്കും വൃക്കരോഗം ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.