Currency

കുട്ടികളുടെ കാര്‍സീറ്റ് സുരക്ഷ; ബോധവത്കരണം വര്‍ധിപ്പിക്കാന്‍ തയ്യാറെടുത്ത് എച്ച്.എം.സി.

സ്വന്തം ലേഖകന്‍Monday, February 19, 2018 11:36 am

ദോഹ: കുട്ടികളുടെ കാര്‍സീറ്റ് സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം ശക്തമാക്കാന്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്.എം.സി) തയ്യാറെടുക്കുന്നു. 75 ശതമാനം പേരും കാറുകളില്‍ കുട്ടികളുടെ സീറ്റ് തെറ്റായ രീതിയില്‍ സ്ഥാപിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതായി അന്താരാഷ്ട്രപഠനങ്ങള്‍ വെളിപ്പെടുത്തുന്നത് ചൂണ്ടിക്കാട്ടിയാണ് എച്ച്.എം.സി. സമഗ്ര ബോധവത്കരണത്തിന് തയ്യാറെടുക്കുന്നത്. ശരിയായരീതിയില്‍ സുരക്ഷിതമായി കുട്ടികള്‍ക്കുള്ള കാര്‍സീറ്റുകള്‍ സ്ഥാപിക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ചാണ് ബോധവത്കരണം നടത്തുന്നത്.

അതേസമയം തെറ്റായ രീതിയില്‍ സീറ്റ് സ്ഥാപിക്കുന്നതും ഉപയോഗിക്കുന്നതും വാഹനാപകടങ്ങളില്‍ കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമാകാനോ ഗുരുതരമായ പരിക്കിനോ കാരണമാകുന്നുണ്ട്. കുട്ടികളുടെ കാര്‍സീറ്റ് സ്ഥാപിക്കുമ്പോള്‍ നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ അവഗണിക്കുന്നതാണ് തെറ്റായ രീതിയില്‍ സ്ഥാപിക്കാനുള്ള പൊതു കാരണങ്ങളിലൊന്നെന്ന് എച്ച്.ഐ.ടി.സി. ഡയറക്ടര്‍ ഡോ.ഖാലിദ് അബ്ദുല്‍നൂര്‍ സെയ്ഫുദ്ദീന്‍ പറഞ്ഞു.

രാജ്യത്തെ റോഡ് അപകടങ്ങളില്‍ പ്രതിവര്‍ഷം കുട്ടികള്‍ ഉള്‍പ്പെടെ 800-ഓളം പേര്‍ക്കാണ് ഗുരുതരമായ പരിക്കേല്‍ക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x