Currency

മസ്‌കത്തില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Monday, June 19, 2017 5:26 pm

ജൂണ്‍ 24 മുതല്‍ 29 വരെ യാണ് അവധിയെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സൗദ് അല്‍ ബുസൈദിയും മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല അല്‍ ബക്‌രിയും അറിയിച്ചു. ജൂണ്‍ 30, ജൂലൈ ഒന്ന് തീയതികളിലെ വാരാന്ത്യ അവധിക്ക് ശേഷം ജൂലൈ രണ്ടിനാകും പിന്നീടുള്ള പ്രവൃത്തിദിനം.

മസ്‌കത്ത്: ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആറു ദിവസമാണ് അവധി. ജൂണ്‍ 24 മുതല്‍ 29 വരെ യാണ് അവധിയെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സൗദ് അല്‍ ബുസൈദിയും മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല അല്‍ ബക്‌രിയും അറിയിച്ചു.

ജൂണ്‍ 30, ജൂലൈ ഒന്ന് തീയതികളിലെ വാരാന്ത്യ അവധിക്ക് ശേഷം ജൂലൈ രണ്ടിനാകും പിന്നീടുള്ള പ്രവൃത്തിദിനം. ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിങ് സെന്ററുകളുമെല്ലാം പെരുന്നാള്‍ തിരക്കിനായി ഒരുങ്ങിക്കഴിഞ്ഞു. ആകര്‍ഷകങ്ങളായ ഡിസ്‌കൗണ്ട്, പ്രൊമോഷനല്‍ ഓഫറുകളുമായാണ് വ്യാപാര സ്ഥാപനങ്ങള്‍ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.

പെരുന്നാള്‍ തിരക്ക് കണക്കിലെടുത്ത് മവേലയിലെ പഴം, പച്ചക്കറി മാര്‍ക്കറ്റില്‍ സ്വകാര്യ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പുലര്‍ച്ചെ നാലര മുതല്‍ രാവിലെ പത്തുവരെ ഹെവി ട്രക്കുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. കാറുകളിലും മറ്റും വരുന്നവര്‍ പുറത്തെ പാര്‍ക്കിങ് ഉപയോഗിക്കുകയോ അല്ലെങ്കില്‍ രാവിലെ പത്തുമണിക്ക് ശേഷമോ മാര്‍ക്കറ്റില്‍ എത്തണമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു.

നാളെ മുതല്‍ ഈ മാസം 25 വരെയാണ് ഈ നിയന്ത്രണങ്ങള്‍ നിലവിലുണ്ടാവുക. ഏറെ നാളുകള്‍ക്ക് ശേഷം തുടര്‍ച്ചയായ അവധി ലഭിച്ചതോടെ സ്വദേശികളും വിദേശികളും ദുബായിലേക്കും സലാലയിലേക്കും അവധിയാഘോഷത്തിന് പോകുന്നതിനുള്ള ഒരുക്കത്തിലാണ്. സലാലയില്‍ ഖരീഫ് കാലത്തിന് 21ന് തുടക്കമാകുമെന്നതും യാത്രാ പ്രേമികള്‍ക്ക് സന്തോഷം പകരുന്നു. അതേസമയം ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഖത്തറില്‍ നിന്ന് എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറയാനിടയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x