Currency

വിശുദ്ധ റംസാന്‍ വ്രതാരംഭം 17 മുതല്‍

സ്വന്തം ലേഖകന്‍Thursday, May 17, 2018 10:56 am

മസ്‌കത്ത്: ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ക്കിനി വ്രതശുദ്ധിയുടെ നാളുകള്‍. വിശ്വാസികളുടെ മനസ്സും ശരീരവും ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന വ്രതാചരണത്തിനായി പാകപ്പെട്ടു കഴിഞ്ഞു. ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയായതോടെ ഇന്ന് റംസാന്‍ വ്രതാരംഭം ആരംഭിച്ചു. ലോകത്തിന് മാര്‍ഗദര്‍ശനമായ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസം കൂടിയാണിത്. റംസാന്‍ വ്രതാരംഭങ്ങളോട് അനുബന്ധിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളായ തറാവീഹ് നമസ്‌കാരങ്ങള്‍ വൈകിട്ട് നടക്കും.

ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലും റംസാന്‍ വ്രതം ഇന്ന് ആരംഭിക്കും. യു.എ.ഇ., സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലാണ് ഇന്ന് റംസാന്‍ വ്രതം തുടങ്ങുന്നത്. ഖത്തറില്‍ റംസാന്‍ വ്രതാരംഭം വ്യാഴാഴ്ചയാണെന്ന് ചാന്ദ്രനിരീക്ഷണ കമ്മിറ്റി അറിയിച്ചു. റംസാന്‍ മാസം 17-ന് തുടങ്ങുമെന്ന് ഒമാന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x