Currency

ഹോം ഐസൊലേഷന്‍ കാലയളവ് ചികിത്സാ അവധിയായി പരിഗണിക്കില്ല; ലീവില്‍ നിന്ന് കുറയ്ക്കുമെന്ന് ഒമാന്‍ ആരോഗ്യമന്ത്രി

സ്വന്തം ലേഖകന്‍Friday, November 13, 2020 6:07 pm

മസ്‌കറ്റ്: ഒമാനില്‍ മടങ്ങിയെത്തുന്നവര്‍ക്കുള്ള ഹോം ഐസൊലേഷന്‍ കാലയളവ് ചികിത്സാ അവധിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അല്‍ സഈദി. ഐസൊലേഷന്‍ കാലയളവ് ബാക്കിയുള്ള ലീവില്‍ നിന്ന് കുറയ്ക്കും. ഒമാനിലെത്തുന്ന എല്ലാ യാത്രക്കാരുടെയും കൈവശം യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം.

ഒമാനിലെത്തിയാല്‍ വിമാനത്താവളത്തില്‍ വെച്ച് മറ്റൊരു പിസിആര്‍ പരിശോധന കൂടി നടത്തണം. ഇതിന്റെ ഫലം നെഗറ്റീവായാല്‍ ഏഴ് ദിവസത്തിന് ശേഷം മറ്റൊരു പരിശോധന കൂടി നടത്തി ക്വാറന്റീന്‍ അവസാനിപ്പിക്കാം. മൂന്നാമത് പരിശോധനയ്ക്ക് വിധേയരാകാന്‍ താല്‍പ്പര്യമില്ലെങ്കില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x