
മസ്‌കത്ത്: സുഹാറില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള സ്‌പെഷലൈസ്ഡ് സ്വകാര്യ ആശുപത്രി വരുന്നു. 70 കിടക്കകളാണ് ഇവിടെയുണ്ടാവുക. മൂന്നു പ്രധാന ഓപറേഷന്‍ റൂമുകളും ആധുനിക സൗകര്യങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗങ്ങളും ഉണ്ടാകും. ഇതോടൊപ്പം ഒമ്പത് ലേബര്‍- ഡെലിവറി റൂമുകളും നവജാത ശിശുക്കളുടെ പരിചരണത്തിന് ആധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രവും ഉണ്ടാകും.
സുഹാറില്‍ ഈ വിഭാഗത്തിലുള്ള ആദ്യ സ്‌പെഷലൈസ്ഡ് ആശുപത്രിയാകും ഇതെന്ന് ഒമാന്‍ ഇന്‍വെസ്റ്റ്മന്റെ് കോര്‍പറേഷന്‍ ഹെല്‍ത്ത്‌കെയര്‍ പ്രോജക്ട് ഡെവലപ്മന്റെ് ഡയറക്ടര്‍ ഖാലിദ് എല്‍കൊണ്ടക്‌ലി പറഞ്ഞു. സ്ത്രീസൗഖ്യം ഉറപ്പാക്കുന്നതിനുള്ള വിഭാഗത്തില്‍ വിവിധ സ്‌പെഷാലിറ്റിയിലുള്ള ചികിത്സകള്‍ ലഭിക്കും. ഫിസിയോ തെറപ്പി ഡിപ്പാര്‍ട്ടമെന്റും ഉണ്ടാകും.
പടിഞ്ഞാറന്‍ ശൈലിയിലുള്ള രോഗീപരിചരണ രീതികളാകും ആശുപത്രിയിലുണ്ടാവുക. 2020 ആദ്യപാദത്തില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിക്കുമെന്ന് കരുതുന്ന ആശുപത്രിക്ക് യൂറോപ്യന്‍ രാജ്യങ്ങളിലെയും മറ്റും പ്രമുഖ സ്ഥാപനങ്ങളുടെ അംഗീകാരം നേടിയെടുക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് ഡയറക്ടര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.