Currency

ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് ഓഗസ്റ്റ് 31 വരെ നീട്ടി

സ്വന്തം ലേഖകന്‍Sunday, March 28, 2021 11:30 am

ദോഹ: രാജ്യത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്കുളള ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് ഓഗസ്റ്റ് 31 വരെ നീട്ടി. ക്വാറന്റീന്‍ പാക്കേജില്‍ രണ്ടു ഹോട്ടലുകള്‍ കൂടി ഉള്‍പ്പെടുത്തിയതായി ഡിസ്‌കവര്‍ ഖത്തര്‍. അവന്യൂ ഹോട്ടല്‍, ഹില്‍ട്ടന്റെ ഡബിള്‍ ട്രീ എന്നീ ഹോട്ടലുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ രാജ്യത്തെ ക്വാറന്റീന്‍ ഹോട്ടലുകളുടെ എണ്ണം 62. ക്വാറന്റീന്‍ മുറികളുടെ എണ്ണം 8,886 ആയി.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാ സ്വദേശി, പ്രവാസികളും 7 ദിവസം സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്നത് നിര്‍ബന്ധിത വ്യവസ്ഥയാണ്. അതേസമയം ദോഹയില്‍ കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുന്നവരെ ആറു മാസത്തേക്ക് ക്വാറന്റീനില്‍ നടപടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഖത്തര്‍ എയര്‍വേയ്സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് ഡിവിഷനായ ഡിസ്‌കവര്‍ ഖത്തര്‍ മുഖേന മാത്രമേ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ്ങിന് അനുമതിയുള്ളു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x