ഒരു വ്യക്തിയ്ക്ക് നൂറ്റിയമ്പതോളം രാജ്യങ്ങളിൽ വാഹനം ഓടിക്കാൻ അനുമതി നൽകുന്നതാണ് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ്/പെർമിറ്റ് എന്ന് പറയുന്നത്.
ഒരു വ്യക്തിയ്ക്ക് നൂറ്റിയമ്പതോളം രാജ്യങ്ങളിൽ വാഹനം ഓടിക്കാൻ അനുമതി നൽകുന്നതാണ് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ്/പെർമിറ്റ് എന്ന് പറയുന്നത്. ഒരു പാസ്പോർട്ടിനേക്കാൾ അൽപ്പം വലിപ്പമുള്ളതാണ് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ്. നിങ്ങളൂടെ ഫോട്ടോയും മറ്റു വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കും.
നിങ്ങൾ ഖത്തറിൽ താമസിക്കുന്ന വ്യക്തിയാണെങ്കിൽ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസിനായി ഖത്തർ ഓട്ടോമൊബൈൽ ആൻഡ് ടൂറിംഗ് ക്ലബിനെ സമീപിക്കാവുന്നതാണ്. ഖത്തറിൽ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ച് നൽകുവാൻ അധികാരമുള്ളത് അവർക്കാണ്. ചില ട്രാവൽ ഏജൻസികളും കാറുകൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളും ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കാൻ സഹായിക്കുമെങ്കിലും താരതമ്യേന വലിയ തുക തന്നെ അവർ ഇതിനായി ഈടാക്കിയേക്കും.
സ്ഥലം
സി-റിംഗ് റോഡിൽ ദോഹ പെട്രോൾ സ്റ്റേഷന് എതിർ വശത്തായി, ഗൾഫ് സിനിമ സിഗ്നലിനും ടയോട്ട സിഗനലിനും ഇടയിലായിട്ടാണ് ഖത്തർ ഓട്ടോമൊബൈൽ ആൻഡ് ടൂറിംഗ് ക്ലബിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്.
വെബ്സൈറ്റ് : www.qatcqatar.com
ഫോൺ നമ്പർ: 4441 3265/ 4441 5718
പ്രവർത്തിസമയം: രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെയും ഉച്ചതിരിഞ്ഞ് 3 മണി മുതൽ 6 മണി വരെയും
ആവശ്യമായ കാര്യങ്ങൾ
നടപടിക്രമങ്ങൾ
മറ്റു കാര്യങ്ങൾ
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.