
ചിക്കാഗോ: നൂറുകണക്കിന് ആളുകള്‍ കനമേറിയ മരക്കുരിശുമേന്തി ചിക്കാഗോ തെരുവീഥിയില്‍ പ്രകടനം നടത്തി. ചിക്കാഗോയില്‍ ഗണ്‍ വയലന്‍സില്‍ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കു മുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് മരക്കുരിശുമേന്തി പ്രകടനം നടത്തിയത്. പുതുവര്‍ഷരാവില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തവര്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ എഴുതിയ മരക്കുരിശുകളും, പ്ലാകാര്‍ഡുകളും ഉയര്‍ത്തിപിടിച്ചിരുന്നു. ചിക്കാഗൊ സിറ്റിയില്‍ രണ്ടു ദശാബ്ദത്തിനുള്ളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ റിക്കാര്‍ഡു വര്‍ദ്ധനയാണ് 2016 ല്‍ രേഖപ്പെടുത്തിയത്. ഈ വര്‍ഷം നടന്ന 4000 വെടിവെപ്പുകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എണ്ണൂറിനടുത്താണ്.
2001ല്‍ 667 പേരും, 2002ല്‍ 657 ഉം, 2003ല്‍ 603, തുടര്‍ന്ന് 2014ല്‍ 423, 2016ല്‍ 762 പേരുമാണ് കൊല്ലപ്പെട്ടിട്ടുള്ളതെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊലപാതക സംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50% വര്‍ദ്ധനവാണ് 2016 ല്‍ ഉണ്ടായിരിക്കുന്നത്. ഫാദേഴ്‌സ് ഡെയിലും, ക്രിസ്തുമസ് ആഴ്ചയിലും 12 പേര്‍ വീതമാണ് ഇവിടെ കൊല്ലപ്പെട്ടത്.
അമേരിക്കയിലെ പ്രധാന സിറ്റികളായ ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ തുടങ്ങിയ രണ്ടു നഗരങ്ങളില്‍ ആകെ നടന്നതിനേക്കാള്‍ ഇരട്ടിയാണ് ചിക്കാഗൊയില്‍ സംഭവിച്ചത്. ചിക്കാഗോ പോലീസിന് നേരെ നടന്ന അക്രമ പ്രവര്‍ത്തനങ്ങളും ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.