Currency

ഐ.സി.ബി.എഫ് മെഡിക്കല്‍ ക്യാമ്പ് 27ന് നടക്കും

സ്വന്തം ലേഖകന്‍Thursday, April 26, 2018 11:35 am

ദോഹ: ഐ.സി.ബി.എഫ് 34ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നാളെ നടക്കും. ഇന്ത്യന്‍ ബെനവലന്റ്് ഫോറം (ഐ.സി.ബി.എഫ്), ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം, ഖത്തര്‍ ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ തന്നെ ക്യാമ്പില്‍ പങ്കെടുക്കാം. അബൂഹമൂറിലെ മെഡിക്കല്‍ കമ്മീഷന്‍ പരിസരത്ത് രാവിലെ 7.30 മുതല്‍ ഉച്ചക്ക് 1.30വരെയാണ് ക്യാമ്പ്. ഖത്തറില്‍ ജോലി ചെയ്യുന്ന താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടാണ് പരിപാടി.

ഖത്തറിലെ വിവിധ ലേബര്‍ ക്യാമ്പുകളിലെയും കമ്പനികളിലെയും തൊഴിലാളികള്‍ക്ക് സൗജന്യമായി വൈദ്യ പരിശോധന ഉറപ്പുവരുത്തുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ഇന്ത്യന്‍ ഡോക്ടേസ് ക്ലബ്ലിലെയും മറ്റ് മെഡിക്കല്‍ മേഖലകളിലും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, വെല്‍കെയര്‍ ഗ്രൂപ്പ് എന്നിവര്‍ സൗജന്യമായി മരുന്ന് വിതരണം ചെയ്യും. യോഗ ഇന്‍ ദോഹ ഗ്രൂപ്പ് ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി സൗജന്യ യോഗ പരിശീലനവും നല്‍കും.

തൊഴിലാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് ഇന്ത്യന്‍ എംബസി ഹെല്‍പ് ഡസ്‌കിന്റെയും ലേബര്‍ സെക്ഷന്റെയും പ്രതിനിധികളും ചടങ്ങിനെത്തും. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ കാര്‍ഡ് എടുക്കുവാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x