Currency

താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകന്‍Thursday, March 15, 2018 12:53 pm

ദോഹ: ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അബീര്‍ മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഇന്ത്യന്‍ എംബസിക്കു കീഴിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം 33 ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അബീര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പ് ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍ ഉദ്ഘാടനം ചെയ്തു. 350 ലധികം തൊഴിലാളികളാണ് ക്യാമ്പില്‍ പരിശോധനക്കെത്തിയത്. പ്രധാനമായും ഇന്ത്യയുള്‍പ്പെടെയുള്ള ആറു രാജ്യങ്ങളില്‍ നിന്നുള്ള താഴ്ന്ന വരുമാനക്കാരായ പ്രവാസികളാണ് ക്യാമ്പിലെത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x